ജില്ലാ വാർത്ത

കലുങ്കില്‍ നിന്ന് കാല്‍ വഴുതി തോട്ടിലേയ്ക്ക് വീണ് യുവതി മരിച്ചു

കോട്ടയം: നെടുങ്കണ്ടത്ത് കലുങ്കില്‍ നിന്ന് കാല്‍ വഴുതി തോട്ടിലേയ്ക്ക് വീണ് യുവതി മരിച്ചു. നെടുങ്കണ്ടം വെളിയില്‍ ഷെറിന്റെ ഭാര്യ ആശ( 26) ആണ് മരിച്ചത്. ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് വന്നതായിരുന്നു ആശയും ഭര്‍ത്താവും. വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി, തോട്ടിലേയ്ക്ക് പതിയ്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടം. നെടുങ്കണ്ടം ആശാരി കണ്ടത്തെ സൃഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. 

പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ ആശ കാല്‍ വഴുതി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും തുടര്‍ന്ന് നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. 

സംഭവം നടന്ന പ്രദേശത്ത് നിന്നും അല്പം ദൂരെ മാറിയുള്ള മേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave A Comment