ജില്ലാ വാർത്ത

നായ കുറുകെ ചാടി: രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മാഹി: കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വ വൈകിട്ട് 6.15ന് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം.

യാത്രക്കാർ രണ്ടുപേരും രക്ഷപ്പെട്ടു. പരുക്കേറ്റ സുധീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave A Comment