മായ മോഹനന്റെ നിര്യാണത്തിൽ കോൺഗ്രസ്( എസ് ) തൃശ്ശൂർ ജില്ല കമ്മിറ്റി അനുശോചിച്ചു
തൃശൂർ: കോൺഗ്രസ് (എസ്) തൃശ്ശൂർ ജില്ല സെക്രട്ടറി യായിരുന്ന മായ മോഹനന്റെ നിര്യാണത്തിൽ കോൺഗ്രസ് ( എസ് ) തൃശ്ശൂർ ജില്ല കമ്മിറ്റി അനുശോചിച്ചു.അനുസ്മരണ യോഗം കെ പി സി സി (എസ്)സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. വത്സൻ ഉൽഘാടനം ചെയ്തു. കോൺഗ്രസ്(എസ്) സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. എൻ. ശങ്കർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർമാരായ സി.ഡി. ജോസ്, സൈദാലികുട്ടി,ജില്ല ജനറൽ സെക്രട്ടറി മാരായ അഡ്വ.ജോൺ, ജോഷി കളത്തിൽ, ബാലൻ കണിമംഗലം, ഉത്തമൻ, മറ്റു പോഷക സംഘടന ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റ്‌മാർ എന്നിവർ പ്രസംഗിച്ചു.
Leave A Comment