എ.പി. മുഹമ്മദാലി ജനസേവ പുരസ്‌കാരം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസിന്
മാള: എ.പി. മുഹമ്മദാലി ജനസേവ പുരസ്‌കാരം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസിന്. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് തിരഞ്ഞെടുക്കപ്പെട്ടതായി ജൂറി അംഗങ്ങൾ അറിയിച്ചു.കൊരട്ടിക്കര കിൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ ജനുവരി പതിനെട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന എ.പി. മുഹമ്മദാലി രണ്ടാം അനുസ്മരണ സമ്മേളന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Leave A Comment