ജില്ലാ വാർത്ത

'പ്രതാപന്‍ തുടരും പ്രതാപത്തോടെ', ശേഷം 'സുനിലേട്ടന് ഒരോട്ട്' പോസ്റ്ററുകളും

തൃശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കൊഴുക്കുന്നു. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിനായും പ്രചാരണം തുടങ്ങി. 

സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ വലിയ ചർച്ചകളിലേക്ക് കടന്നത്.

Leave A Comment