ജില്ലാ വാർത്ത

പനി ബാധിച്ച് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: വടകരയില്‍ പനി ബാധിച്ച് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളികുളങ്ങര പായിക്കുണ്ടിലെ അഞ്ചു വയസുകാരൻ മുഹമ്മദ്‌ ഹൈദിന്‍ സലാഹ് ആണ് മരിച്ചത്. 

പനി ബാധിച്ച് വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഓര്‍ക്കാട്ടേരി എം.എം.സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സലാഹ്.

Leave A Comment