മതിലിൽ താമര വരച്ച് സുരേഷ് ഗോപി; പേര് എഴുതാൻ സമയമായിട്ടില്ലെന്നും താരം
തൃശ്ശൂർ : തൃശ്ശൂരിൽ മതിലിൽ താമര വരച്ച് ബിജെപി മുൻ എംപി സുരഷ് ഗോപി.സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.
മതിലുകളിൽ ബി.ജെ.പി പ്രവർത്തകർ താമര വരച്ച് തുടങ്ങിയാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി ആദ്യം തുടങ്ങി. താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.
Leave A Comment