ജില്ലാ വാർത്ത

സ്വകാര്യ ബസുകൾ തമ്മിൽ മത്സരയോട്ടം; ബൈക്ക് യാത്രക്കാരനെ ബസിന് അടിയിലേക്ക്ഇടിച്ചിട്ടു

കൊച്ചി: എറണാകുളം അങ്കമാലി എം സി റോഡിൽ സ്വകാര്യ ബസുകൾ തമ്മിലുളള മത്സരയോട്ടത്തിനിടയില്‍ അപകടം. വേങ്ങൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് മറ്റൊരു ബസിന് അടിയിലേക്ക് ഇട്ടു. എറണാകുളം കാക്കനാട് സ്വദേശി ഹരിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. 

കാലടി ഭാഗത്തേക്ക് വരികയായിരുന്ന ജീസസ്, ലിറ്റില്‍ ഫ്ലവര്‍ എന്നീ സ്വകാര്യ ബസുകളാണ് അമിത വേഗതയില്‍ മത്സരിച്ച് ഓടിയത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Leave A Comment