ജില്ലാ വാർത്ത

നിലമ്പൂരില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: ചാലിയാറില്‍ വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ കണ്ടിലപ്പാറ കോളനിയിലെ അഖിലയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാതായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചലില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ അഖിലയെ കണ്ടെത്തുകയായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ് അഖില.

Leave A Comment