ജില്ലാ വാർത്ത

വരാപ്പുഴയിൽ തീപ്പിടുത്തം ; കട കത്തിനശിച്ചു

പറവൂർ: വരാപ്പുഴയിൽ തീപിടുത്തം. ചെട്ടിഭാഗം മാർക്കറ്റിന് സമീപം 4S ലേഡീസ് കോർണർ എന്ന കടയ്ക്കാണ് തീപിടിച്ചത്. ഏലൂർ, പറവൂർ എന്നീ ഫയർ സ്റ്റേഷനുകളിലെ മൂന്ന് യൂണിറ്റ്കളെത്തിയാണ് പൂർണമായും തീ അണച്ചത്. 

കടപൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്കും തീ വ്യാപിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന്  കാരണമെന്ന് ഫയർ ഓഫീസർ വി.ജി.റോയ് പറഞ്ഞു.

Leave A Comment