തൃശൂരിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു
തൃശൂർ: തൃശൂരിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. അരിമ്പൂർ തട്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. അരിമ്പൂരിന് സമീപം കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കൈക്കൊട്ടിക്കളിക്കിടെയാണ് സതി കുഴഞ്ഞു വീണത്. ഉടൻ തന്നെ സതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്റ്റർമാർ സ്ഥിരീകരിച്ചു. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗം ആണ് സതി. അറുപത്തി ഏഴാം വയസ്സിലും ഇത്തരത്തിൽ പാട്ടും നൃത്തവുമായി തന്റെ കലാജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു .ഇതിനിടെയാണ് മരണം.
Leave A Comment