രോഗത്തോട് പടവെട്ടിയ 18 വര്‍ഷം; കൊമ്പൻ ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു
തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു. 44 വയസ്സുള്ള കൊമ്പന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്.2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ജഡം വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കും.
Leave A Comment