ജില്ലാ വാർത്ത

ഭര്‍ത്താവിന്റെ പുറകിലിരുന്ന് യാത്ര ചെയ്യവേ സ്‌കൂട്ടറില്‍ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ഭർത്താവിൻ്റെ പുറകിലിരുന്ന് യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം.  എളവള്ളി കാക്കശ്ശേരി സ്വദേശി  ഷിബുവിന്റെ  ഭാര്യ 46വയസുള്ള  പ്രീതി  ആണ് മരിച്ചത്. ഇന്ന് രാവിലെ  പൂവ്വത്തൂരിൽ   വെച്ചായിരുന്നു അപകടം.

പൂവത്തൂരിലെ പെട്രോൾ  പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.

Leave A Comment