ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ശ്രീശങ്കരപ്രതിമ സ്ഥാപിച്ചു
കാലടി: ആദിശങ്കര ജൻമഭൂമി ക്ഷേത്രത്തിൽ ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചു. പീഠം ഉൾപ്പെടെ 24 അടി ഉയരമുള്ള പ്രതിമ ഫൈബർ ഗ്ളാസിലാണ് നിർമിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശി പ്രേം ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് നിർമിച്ചത്.പ്രതിമയുടെ അനാഛാദനം ശൃംഗേരി മഠാധിപതി പിന്നീട് നിർവഹിക്കുമെന്ന് മഠം മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ അറിയിച്ചു. കാലടിയിലെ ശങ്കരാചാര്യരുടെ ജൻമസ്ഥലം കണ്ടെത്തിയ സ്വാമി സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതിയുടെയും പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഇത് മാർബിളിൽ തീർത്തതാണ്.
Leave A Comment