ജില്ലാ വാർത്ത

മരം പൊട്ടിവീണു; തൃശ്ശൂര്‍ സെൻ്റ് തോമസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ: ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം പൊട്ടി വീണു. തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും ദൃക്സാക്ഷി പ്രതികരിച്ചു. 

ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്.

Leave A Comment