ജില്ലാ വാർത്ത

ദേശീയ പാത മുരിങ്ങൂരിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു

 ചാലക്കുടി: ദേശീയ പാത  മുരിങ്ങൂരിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. മുരിങ്ങൂർ -കോട്ടമുറിയിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തൃശൂർ നിന്നും
തിരുവനന്തപുരത്തേക്ക്  പോകുന്ന കെ.എസ്.അർ.ടി.സി ഗരുഡ ബസിൻ്റെ എഞ്ചിൻ്റെ ഭാഗത്ത് നിന്നാണ് തീ പിടിച്ചത്.

ഇരുചക്രവാഹനയാത്രക്കാരനാണ്  ബസിൻ്റെ പുറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടനെ ബസ് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

വിവരം അറിയച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തിൽ ലുള്ള സംഘം എത്തി തീ അണച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ടി. എസ് അജയൻ, പി.എസ് സന്തോഷ്‌കുമാർ , പി. എം മനു, കെ. അരുൺ എന്നിവർ തീ അണച്ച സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment