മലപ്പുറത്ത് ഓട്ടോറിക്ഷയും KSRTC ബസും കൂട്ടിയിടിച്ച് 3 മരണം
മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ഓട്ടോറിക്ഷയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.പുല്പറ്റ ഒളമതില്‍ സ്വദേശിയായ അഷറഫ് ( 45) ഭാര്യ സാജിദ (37) മകള്‍ ഫിദ ( 15) എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് നിന്നും സര്‍വീസ് കേന്ദ്രത്തിലേക്ക് പോകുക ആയിരുന്ന സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് മുന്നിലേക്ക് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് തെറ്റായ ദിശയില്‍ ബസിന് മുന്‍പിലേക്ക് കയറുക ആയിരിന്നു.
അപകടത്തിൽ പെട്ടവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ഫിദയെ മലപ്പുറത്ത് പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ പോകുക ആയിരിന്നു അഷ്‌റഫും സാജിതയും. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍...
Leave A Comment