ജില്ലാ വാർത്ത

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചു, ആളപായമില്ല. തൊടുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് കത്തി നശിച്ചത്. 

കൊച്ചി ചിറ്റൂര്‍ റോഡിലാണ് അപകടം. ബസ് പൂര്‍ണമായും കത്തിനശിച്ചു. തീപടര്‍ന്നതോടെ മുന്നറിയിപ്പ് സംവിധാനത്തിലൂടെ വിവരം ലഭിച്ചെന്ന് ഡ്രൈവര്‍. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കാനായെന്നും ഡ്രൈവര്‍ പറഞ്ഞു.

Leave A Comment