ജില്ലാ വാർത്ത

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിപ്പോയി; കൊല്ലം ചിറയില്‍ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി കൊല്ലം ചിറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടില്‍ നിയാസി(19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നുവെന്നാണ് വിവരം.സ്കൂബ ടീം എത്തി മൃതദേഹം പുറത്തെടുത്തു. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് നിയാസ്.


Leave A Comment