ജില്ലാ വാർത്ത

പിറവം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന.

അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെയാണ് പോലീസില്‍ വീണ്ടും ആത്മഹത്യ. 

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )

Leave A Comment