ജില്ലാ വാർത്ത

കിണർഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പുത്തൻവേലിക്കര: നിർമ്മാണത്തിനിടെ കിണറിൻ്റെ അടിഭാഗത്തെ ഭിത്തിയിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുത്തൻവേലിക്കര മാനാഞ്ചേരികുന്നിൽ വലിയപറമ്പിൽ സുരേഷിൻ്റെ വീട്ടിലെ കിണർപണിക്കിടെ എളന്തിക്കര കൊടികുത്ത് കുന്നിൽ മൂലേപ്പറമ്പിൽ വിനോയ് (52) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. മൂന്ന് മീറ്റർ വീതിയും മുപ്പതടി താഴ്ചയുമുള്ളതാണ് ചെങ്കൽകിണർ. വെള്ളം കിട്ടാതെ വന്നപ്പോൾ കിണറിൽ ചെറിയ റിങ്ങ് സ്ഥാപിക്കാൻ മണ്ണ് മാറ്റുകയിരുന്നു.

മരണപ്പെട്ട വിനോയ്യോടൊപ്പം കിണറിൽ മറ്റ് രണ്ടു പേരു കൂടി ഉണ്ടായിരുന്നു. മൂവരും അരയോളം മണ്ണിൽ പുതഞ്ഞു. എന്നാൽ വിനോയിയുടെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാകാം മരണകാരണമെന്ന് കരുതുന്നു. പറവൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് മൃതദ്ദേഹം കരയ്ക്കെടുത്തത്. മൃതദ്ദേഹം പറവൂർ ഗവ: ആശുപത്രിയിൽ.

Leave A Comment