ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. വിനോദയാത്ര സംഘത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ ഉണ്ടായിരുന്നത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന കുടുംബം.
ആര്യനാട് ഭാഗത്ത് നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. 49 പേരാണ് ബസിലുണ്ടായിരുന്നത്.
Leave A Comment