ജില്ലാ വാർത്ത

15കാരൻ ഇരുപത്തിയാറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം, ഡിജിപിയ്ക്ക് പരാതി നൽകി കുടുംബം

കൊച്ചി: പതിനഞ്ചുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി കുടുംബം. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് അമ്മയാണ് പരാതി നൽകിയത്.ജനുവരി 15 നായിരുന്നു അപകടം നടന്നത്.ജനുവരി 15നാണ് 26 നിലകളുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മി​ഹിർ.റാഗിങ്ങിനെത്തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി.

സ്കൂളിൽ വച്ചും ബസ്സിൽ വച്ചും വിദ്യാർത്ഥികൾ സംഘം ചേർന്ന് മിഹിറിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. സ്കൂൾ അധികൃതരുടെ ഭാ​ഗത്തു നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. 

Leave A Comment