ജില്ലാ വാർത്ത

എസ്.ഐ കുടുംബവീട്ടിൽ മരിച്ച നിലയിൽ; 31ന് വിരമിക്കാനിരിക്കെ മരണം

തിരുവനന്തപുരം: ചിറയിൻകീഴിൽ എസ്.ഐയെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ എസ്.ഐ റാഫി (56) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഈമാസം 31ന് ജോലിയിൽനിന്ന് വിരമിക്കാനിരിക്കെയാണ് മരണം. തൈക്കാട് മേട്ടുക്കടയിലാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം റാഫി താമസിച്ചിരുന്നത്.

വെള്ളിയാഴ്ച വൈകീട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി വീട്ടിൽനിന്ന് ഇറങ്ങിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.


Leave A Comment