മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.പാലക്കി സ്വദേശി അസീസിൻ്റെ മകൻ അഫാസ്(9),ഹൈദറിൻ്റെ മകൻ അൻവർ(11) എന്നിവരാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായ ഹാഷിഖിനെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരണപ്പെട്ട അൻവറിൻറെ സഹോദരനാണ് ഹാഷിഖ് .കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു.ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തെരച്ചിൽ തുടരുകയാണ്.
Leave A Comment