ജില്ലാ വാർത്ത

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം, കണ്ണൂരിൽ വയോധികയുടെ ചുണ്ടും കവിളും കടിച്ചുപറിച്ചു

സംസ്ഥാനത്ത് പരക്കെ തെരുവുനായ ആക്രമണം.കണ്ണൂരിലും കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടും തെരുവുനായ ആക്രമണം.ആക്രമണങ്ങളില്‍ 16 പേര്‍ക്ക് കടിയേറ്റു. 

കണ്ണൂരിൽ കണ്ണാടിപറമ്പിൽ വയോധികയ്ക്ക് നേരെ നായുടെ അതിക്രൂരമായ ആക്രമണം ആണ് ഉണ്ടായത്. ചാലിൽ സ്വദേശി യശോദയുടെ ചുണ്ടും കവിളും കടിച്ചുപറിച്ചു. കോഴിക്കോട് മാത്രം 10 പേര്‍ക്ക് കടിയേറ്റു.ആലപ്പുഴയില്‍ ദമ്പതികള്‍ക്കും, കൊല്ലത്ത് 3 പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കും കടിയേറ്റു.

Leave A Comment