മലങ്കര ഓർത്തഡോക്സ് സഭയിൽ എഴ് മെത്രാപോലീത്തമാർ കൂടി സ്ഥാനരോഹണം നടത്തി
കുന്നംകുളം : മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഏഴ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ ചടങ്ങ് തൃശൂരില്‍ നടന്നു. കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആയിരുന്നു ചടങ്ങുകള്‍. കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്ത്, സിനഡിന്റെ അംഗീകാരം ലഭിച്ച ഏഴ് റമ്പാന്‍മാന്‍മാരാണ് മെത്രാപ്പോലീത്തമാരായത്.
എബ്രഹാം തോമസ് റമ്പാന്‍ , പി. സി. തോമസ് റമ്പാന്‍ , ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ , ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ , അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ , ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍ , ചിറത്തിലാട്ട് സഖറിയ റമ്പാന്‍ എന്നിവരാണ് മെത്രാപ്പോലീത്താമാരായത്
ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി മൂന്നാം തവണയാണ് മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് വേദിയാകുന്നത്. മലങ്കരയിലെ പ്രഥമ മെത്രാപ്പോലീത്തയായ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ സ്ഥാനാരോഹണ ശുശ്രൂഷ 1815 മാര്‍ച്ച് 22ന് പഴഞ്ഞിയില്‍ നടന്നിരുന്നു.
1978 മെയ് 15ന് അന്നത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്റെ കാര്‍മികത്വത്തില്‍ 5 മെത്രാപ്പോലീത്തമാരെ വാഴിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി അസോസിയേഷനാണ് 7 വൈദികരെ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്തത്.
Leave A Comment