അതിരപ്പിള്ളിയിൽ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു
ചാലക്കുടി: അതിരപ്പിള്ളിയിൽ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു. നോർത്ത് പറവൂർ പെരുവാരം സ്വദേശി ചെറുപറമ്പിൽ അജയഘോഷിന്റെ ഭാര്യ ബിജി കുമാരി(47) യാണ് മരിച്ചത്. വെറ്റിലപ്പാറയിൽ ബന്ധുവിന്റെ വീട് താമസ ചടങ്ങിൽ പങ്കെടുത്ത ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുവാൻ പോയതായിരുന്നു. വ്യൂപോയന്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
മലക്കാറയിലെ ടീ എസ്റ്റേറ്റിലേക്ക് വിറക് എത്തിച്ച് തിരികെ വരുന്ന ലോറി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിലൂടെയാണ് ലോറി വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇവരുടെ മകൻ പ്ലസ് ടു വിദ്യാർഥി യദുകൃഷ്ണൻ, സഹോദരി ജിജിമോൾ(45)
മാപ്രാണം സ്വദേശി സുഗുണൻ , ജ്യോതിലക്ഷ്മി (46) ഓട്ടോ ഡ്രൈവർ വിനയൻ എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയൽ പ്രവേശിപ്പിച്ചു.
Leave A Comment