ജില്ലാ വാർത്ത

സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്

വൈത്തിരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി.45ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാന്‍റസി ബസാണ് വെള്ളിയാഴ്ച രാവിലെ 8.45ന് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പലരും വൈത്തിരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സ തേടി. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Leave A Comment