എറണാകുളം സുഭാഷ് പാര്‍ക്കിന് ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ അവധി
കൊച്ചി: സുഭാഷ് ബോസ് പാര്‍ക്കിന് ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ അവധി. നാളെ മുതല്‍ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിങ്കളാഴ്ചകളില്‍ പാര്‍ക്ക് അടച്ചിടും.പൊതു അവധി ദിവസമായി വരുന്ന തിങ്കളാഴ്ചകളില്‍ അവധി ബാധകമായിരിക്കില്ല.
സുഭാഷ് പാര്‍ക്ക് നിലവില്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ അഞ്ചര മുതല്‍ എട്ടര വരെയും ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി എട്ടര വരെയും പൊതു അവധി ദിവസങ്ങളില്‍ രാവിലെ അഞ്ചര മുതല്‍ എട്ടര വരെയും 11 മണി മുതല്‍ രാത്രി എട്ടര വരെയുമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.
ഉഷ്ണമേഖല രാജ്യങ്ങളിലെ പാര്‍ക്കുകളുടെ ശാസ്ത്രീയ മാനേജ്മെന്റില്‍ പിന്തുടരുന്ന രീതി അനുസരിച്ചാണ് ആഴ്ചയില്‍ ഒരു ദിവസം അവധി പരീക്ഷിക്കുന്നത്. പാര്‍ക്കുകളിലെ സസ്യ, ജന്തു ജാലങ്ങള്‍ക്ക് ശരിയായ വിശ്രമം നല്‍കുക , കൂടുതല്‍ സമയം ആവശ്യമായ മരങ്ങളുടെ കൊമ്പ് കോതല്‍, വളമിടല്‍ എന്നിവ ചെയ്യുക, ചെറു സസ്യങ്ങള്‍ക്കും പുല്‍തകിടികള്‍ക്കും മരുന്ന് തളിച്ചുള്ള കീട നിയന്ത്രണം നടത്തുക, പാര്‍ക്കിന്റെ ശരിയായ ശുചീകരണം മറ്റ് അറ്റകുറ്റപണികള്‍ എന്നിവയ്ക്ക് വേണ്ടിയാണ് തിങ്കളാഴ്ച അവധി നല്‍കുന്നത്.
Leave A Comment