ചാലക്കുടി നഗരസഭയിലെ ഏക ബിജെപി അംഗം കോണ്‍ഗ്രസിൽ ചേർന്നു
ചാലക്കുടി: നഗരസഭയിലെ ബിജെപിയംഗം വത്സന്‍ ചമ്പക്കര ബിജെപിയില്‍ നിന്ന് രാജിവെച്ചു. നഗരസഭ നാലാം വാര്‍ഡില്‍ നിന്ന് ബിജെപി സ്വതന്ത്രനായി വിജയിച്ച വത്സന്‍ ചമ്പക്കരയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസം മുന്‍പ് പാര്‍ട്ടിയുമായിട്ടുള്ള മുഴുവന്‍ ബന്ധവും വത്സന്‍ ഉപേക്ഷിച്ചിരുന്നു.ജില്ല കമ്മിറ്റി സ്ഥാനമടക്കം രാജിവെച്ചിരുന്നു.നഗരസഭ കൗണ്‍സിലറോട് പാര്‍ട്ടി കാണിക്കേണ്ട സാമന്യ മര്യാദ പോലും കാണിക്കുവാന്‍ പാര്‍ട്ടി നേതൃത്വം ഇവിടെ തയ്യാറായിട്ടില്ലെന്ന് വത്സന്‍ പറഞ്ഞു. താന്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിച്ച് ജയിച്ചതെന്നും അവര്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വത്സന്‍ അഭിപ്രായപ്പെട്ടു,
സംസ്ഥാന ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് വത്സന്‍ ചമ്പക്കര.ആര്‍എസ്എസിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് വരികയും ഹിന്ദുഐക്യവേദിയുടെ ജില്ല സെക്രട്ടറിയടക്കമുള്ള വിവിധ ചുമതലകളും വഹിച്ചിരുന്നു. ജില്ല കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും പ്രശ്‌ന പരിഹാരത്തിനായി ഒരു ശ്രമവും നടത്തുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും പൊതു പ്രവര്‍ത്തന രംഗത്ത് തുടരുവാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരുവാന്‍ തീരുമാനിച്ചതെന്നും വത്സന്‍ പറഞ്ഞു.
Leave A Comment