ജില്ലാ വാർത്ത

കേരളവിഷന്‍ 'സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022'അവാർഡുകൾ വിതരണം ചെയ്തു

തൃശൂർ: കേരളവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022” അവാര്‍ഡുകളുടെ വിതരണം തൃശ്ശൂരില്‍ നടന്നു.കോവിഡ് കാലത്തെ സാമ്പത്തിക  പ്രതിസന്ധികളോട് പൊരുതി വിജയിച്ച നവ ബിസിനസ് സംരഭകരെ ആദരിക്കുന്ന ചടങ്ങ് റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളാവിഷന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനുള്ള നേര്‍ക്കണ്ണാടിയായി മാറിയെന്ന് കെ.രാജന്‍ പറഞ്ഞു.

തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ് നടന്നത്. കെ.സി.ബി.എല്‍ മാനേജിംങ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.സോവനീര്‍ പ്രകാശനവും എം.എല്‍.എ നിര്‍വ്വഹിച്ചു. സിനിമ താരം ദേവന്‍ മുഖ്യാഥിതി ആയിരുന്നു.മാധ്യമരംഗത്ത് സത്യം തിരിച്ചറിയാനുള്ള നേര്‍ കണ്ണാടിയായി കേരളാവിഷന് മാറാന്‍ കഴിഞ്ഞെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തെ സാമ്പത്തിക പ്രധിസന്ധികളോട് പൊരുതി വിജയിച്ച നവ ബിസിനസ് സംരഭകരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ഇതോടൊപ്പം പ്രശസ്ത ബെെക്ക് റെെഡറും സി.ഒ.എ അംഗവുമായ ശരത് മോഹന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.
കേരളാവിഷന്‍ ന്യൂസ് ചാനലിന്‍റെ ലോഗോ റീ ലോഞ്ച് സിനിമ താരം ദേവന്‍ നിര്‍വ്വഹിച്ചു.

പ്രശസ്ത ഗായകനും കംപോസറുമായ ഇഷാന്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള മ്യൂസിക് ഷോ,മറിമായം ടീമീന്‍റെ കോമഡി ഷോ, ഹെവന്‍ലി സെവന്‍ ടീമീന്‍റെ ഡാന്‍സ് ഷോ എന്നിവയും ഉണ്ടായിരുന്നു.

കേരളാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍,സി.ഒഎ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ധീഖ്, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരളാവിഷന്‍ ബ്രോഡ് ബാന്‍റ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,സിഡ്കൊ പ്രസിഡന്‍റ് കെ.വിജയകൃഷ്ണന്‍,കേരളാവിഷന്‍ ഡിജിറ്റല്‍ ടിവി എം.ഡി സുരേഷ് കുമാര്‍ ,സി.ഒ.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍,കെസി.സി.എല്‍,കെ.സി.ബി.എല്‍ ഡയറക്ടേഴ്സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave A Comment