ജില്ലാ വാർത്ത

ചാവക്കാട് പുത്തന്‍ കടപ്പുറത്ത് ചാള ചാകര

ഗുരുവായൂര്‍: ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്ത് ചാള ചാകര. ഇന്ന് ഉച്ചയോടെയാണ് ചാളക്കൂട്ടം കരക്കടിഞ്ഞത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കടപ്പുറത്ത് എത്തിയത്. വിവരമറിഞ്ഞ് നിരവധി പേര്‍ കടല്‍തീരത്ത് എത്തി നേരിട്ട് മത്സ്യം ശേഖരിക്കുകയായിരുന്നു.

 കടപ്പുറത്ത് മത്സ്യം അടിഞ്ഞതോടെ വള്ളങ്ങളും കരയോട് ചേര്‍ന്നു വല വിരിക്കാന്‍ തുടങ്ങി. നിരവധി വള്ളങ്ങളാണ് ഇവിടെ എത്തിയത്.
ഒരു മാസം മുന്‍പ് പൊക്കുളങ്ങര ബീച്ച്, വാടാനപ്പിള്ളി, കടപ്പുറം അഴിമുഖം എന്നിവിടങ്ങളില്‍ ചാള ചാകരയുണ്ടായിരുന്നു.

Leave A Comment