തിരുവനന്തപുരത്തെ തീര സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം വരാപ്പുഴ അതിരൂപത
വരാപ്പുഴ: തിരുവനന്തപുരത്തെ തീര സംരക്ഷണ സമരത്തിന് എറണാകുളം വരാപ്പുഴ അതിരൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജീവിക്കാനായി ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നത് ദു:ഖകരമെന്നും ആ ദുഃഖത്തിൽ നിന്നുള്ള പ്രതിഷേധം അതിശക്തമായിരിക്കുമെന്നും മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് മാത്രം അവസാനിക്കുന്നതല്ല വിഷയം.കേരളത്തിലുടനീളം തീരശോഷണവും ഭവന രഹിതരുടെ എണ്ണവും വർധിക്കുന്നു.മനുഷ്യൻ്റെ ജീവൽ പ്രശ്നം ഉയർത്തി സമരം ചെയ്യുമ്പൊ അതിൽ രാഷ്ട്രീയം കാണരുത്.വികസന പദ്ധതികൾക്ക് എതിരല്ല.
വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർ പുനരധിവസിക്കപ്പെടണം. സമരത്തെ കണ്ടില്ലെന്ന മനോഭാവത്തോടെ സർക്കാരിന് എത്ര കാലം മുന്നോട്ട് പോകാനാകുമെന്നും തീരവാസികൾ ഒറ്റക്കല്ലെന്ന് അധികാരികൾ മനസിലാക്കണമെന്നും ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന പരിപാടി നീതി ജ്വാല തെളിയിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Leave A Comment