തൃശൂരിൽ ബോണ്‍ നത്താലെ ഇന്ന്
തൃശൂർ: അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് ആഘോഷിക്കുന്ന പാപ്പാമാരുടെ ഉത്സവം ബോണ്‍ നത്താലെ ഇന്ന്.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിപുലമായാണ് ഇത്തവണ ബോണ്‍ നത്താലെ നടത്തുന്നത്. ഇന്നു വൈകീട്ട് അഞ്ചിന് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളജിലെത്തി അവസാനിക്കും. കേന്ദ്ര മന്ത്രി ജോണ്‍ ബെർള മുഖ്യാതിഥിയായി പങ്കെടുക്കും.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ മതമേലധ്യക്ഷൻമാർ, രാഷ്ട്രീയ-സാമൂഹ്യ-വ്യവസായിക രംഗത്തെ പ്രമുഖർ മുൻനിരയിൽ അണിചേരും. പതിനായിരത്തിലധികം ക്രിസ്മസ് പാപ്പമാർ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാർ, സ്കേറ്റിംഗ് പാപ്പമാർ, ബൈക്ക് പാപ്പമാർ, വീൽചെയർ പാപ്പമാർ തുടങ്ങിയവയൊക്കെ ഘോഷയാത്രയെ ആകർഷകമാക്കും.
മുന്നൂറോളം യുവാക്കൾ ചേർന്ന് നയിക്കുന്ന ചലിക്കുന്ന ക്രിസ്മസ് കൂടാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.കേരളത്തിന്റെയും തൃശൂരിന്റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകൾ അടക്കം 12 നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടാകും.
രാത്രി ഒന്‍പതിന് ഘോഷയാത്ര സെന്റ് തോമസ് കോളജിൽ എത്തിച്ചേരും.
Leave A Comment