തൃപ്രയാര്‍ ക്ഷേത്രത്തില്‍ അരിയും മലരും കൊണ്ട് മീനൂട്ട് നടത്തി മോദി
തൃശ്ശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്.രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. കേരളീയ വേഷത്തിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്.
ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ കാറില്‍നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു. 11.15 ഓടെയാണ് തൃപ്രയറാലില്‍നിന്ന് മോദി മടങ്ങിയത്.
Leave A Comment