മാർപാപ്പയുടെ ദേഹവിയോഗം; നാളെ തൃശൂർ അതിരൂപതയിൽ സമൂഹബലിയും വിലാപയാത്രയും
തൃശ്ശൂർ : ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദേഹവിയോഗത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി അതിരൂപതയിൽ ദുഃഖാചരണം നടത്തും. ബുധനാഴ്‌ച വൈകീട്ട് നാലിന് പരിശുദ്ധ വ്യാകുലമാത ബസിലിക്കയിൽ സമൂഹബലി. തുടർന്ന് 4.45-ന് അവിടെനിന്ന് വിലാപയാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സെയ്ന്റ് തോമസ് കോളേജിൽ സമാപിക്കും. അവിടെ മാർപാപ്പയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും. അതിരൂപതയിലെ വൈദികരും സന്ന്യസ്‌തരും അല്‌മായരും പങ്കാളികളാകും.
Leave A Comment