സുനിൽ സുഖദയുടെ കാർ അടിച്ചു തകർത്ത സംഭവം: ഒരാൾ കസ്റ്റഡിയിൽ
മാള: കുഴിക്കാട്ടുശ്ശേരിയിൽ ചലച്ചിത്ര നടൻ സുനിൽ സുഖതയുടെ കാർ തടഞ്ഞു നിർത്തുകയും കാറിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്യ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രദേശത്തെ സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് .സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ആളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുഴിക്കാട്ടുശ്ശേരി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന നാടക റിഹേഴ്സൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു കാറിലുണ്ടായിരുന്നത്. സംഭവ സമയത്ത് സുനിൽ സുഖത കാറിലുണ്ടായിരുന്നില്ല. ആളൂർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Leave A Comment