കുതിരാൻ: വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണം പൂർത്തിയായി
കുതിരാൻ : ദേശീയപാത കുതിരാൻ തുരങ്കത്തിനുസമീപം മേൽപ്പാതയിൽ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണം പൂർത്തിയായി. മേൽപ്പാതയുടെ സംരക്ഷണത്തിനായി നിർമിച്ച പാർശ്വഭിത്തിയിലാണ് വിള്ളൽ കണ്ടെത്തിയിരുന്നത്.
പഴയ പാർശ്വഭിത്തിയിലെ കരിങ്കല്ലുകൾ പൊളിച്ച് പുതിയത് കെട്ടിയശേഷം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലുകൾക്കിടയിലെ ഭാഗം ബലപ്പെടുത്തി. 100 മീറ്ററാണ് പുനർനിർമിച്ചത്.
മേൽപ്പാതയ്ക്കു സമീപം തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിനായി കെട്ടിപ്പൊക്കിയ സുരക്ഷാഭിത്തിയിലാണ് വിള്ളൽ രൂപപ്പെട്ടിരുന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പ്രധാനപാതയുടെ മധ്യത്തിൽ ഒരു മീറ്റർ നീളത്തിൽ വിള്ളലും രൂപപ്പെട്ടിരുന്നു.
Leave A Comment