ആനയോട്ടത്തിന് 19 ആനകൾ
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചു നടക്കുന്ന ആനയോട്ടത്തിന് 19 ആനകളെ പങ്കെടുപ്പിക്കാൻ ആനയോട്ട സബ്കമ്മിറ്റി യോഗത്തിൽ തീരുമാനം. മുന്നിൽ ഓടുന്ന അഞ്ച് ആനകളെ നറുക്കിട്ടെടുക്കും. വിഷ്ണു, ദേവദാസ്, ഗോപീകണ്ണൻ, രവികൃഷണൻ, കണ്ണൻ, ഗോകുൽ, ചെന്താമരാക്ഷൻ, ബാലു, പിടിയാന ദേവി തുടങ്ങി 19 ആനകളെയാണു വിദഗ്ധ സമിതി തെരഞ്ഞെടുത്തത്.
വ്യാഴാഴച ബ്രഹ്മ കലശത്തിനു ശേഷം രാവിലെ 11.30 ന് കിഴക്കെ ദീപസ്തംഭത്തിനു സമീപം മുന്പിൽ ഓടുന്ന ആനകളെ നറുക്കെടുക്കും. സുരക്ഷയ്ക്കായി അഞ്ചു പാപ്പാൻമാർ ഉൾപ്പെടെയുള്ള മൂന്നു സ്ക്വാഡുകളെ നിയമിക്കും. ആനയോട്ട ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. സബ് കമ്മിറ്റി യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം കെ.ആർ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഡി.എ. മായാദേവി, മാനേജർ സി.ആർ. ലെജുമോൾ, കെ.പി. ഉദയൻ, സജീവൻ നന്പിയത്ത്, ഡോ. ചാരു ജിത്ത്, ബാബുരാജ് ഗുരുവായൂർ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment