വരാപ്പുഴ സ്ഫോടനം: മരിച്ചത് ഡേവിസ്, സഹോദരങ്ങളെ പ്രതി ചേർത്ത് കേസ്
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ സഹോദരങ്ങളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. വെടിക്കെട്ട് നടത്തിപ്പുകാരായ ഈരയില്‍ വീട്ടില്‍ ജെൻസൺ, ജാൻസൺ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്.
കുറ്റകരമായ നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്ഫോടനത്തിൽ ഇവരുടെ മറ്റൊരു സഹോദരനായ ഡേവിസ് (52) മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വരാപ്പുഴ മുട്ടിനകം ഡിപ്പോക്കടവ് റോഡില്‍ കോണ്‍വെന്റിനു സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയില്‍ ഉഗ്രസ്ഫോ ടനം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടവും അതിനോടു ചേര്‍ന്നുള്ള ഷെഡും പൂര്‍ണമായി തകര്‍ന്നു.
Leave A Comment