ശമ്പളമില്ല; പട്ടിണിസമരത്തിനൊരുങ്ങി സ്കൂൾ പാചകത്തൊഴിലാളികൾ
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികൾക്കു മൂന്നു മാസമായിട്ടും ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) നാലിനു തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്നിലും തൃശൂർ ഡിഡിഇ ഓഫീസിനു മുന്നിലും പട്ടിണി സമരം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണു സമരം.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം ബാബു ചിങ്ങാരത്ത്, ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത എന്നിവർ പങ്കെടുത്തു.
Leave A Comment