ബ്രഹ്മപുരം: കൊച്ചിയിൽ കോൺഗ്രസിന്റെ കോർപറേഷൻ ഉപരോധം; സംഘർഷം
കൊച്ചി: കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധം തുടരുന്നു. രാവിലെ അഞ്ചിന് തുടങ്ങിയ ഉപരോധം വൈകുന്നേരം അഞ്ച് വരെ നടക്കും. ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണവും മേയറുടെ രാജിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുക്കുന്നത്. കോർപറേഷൻ ഓഫീസിലേക്ക് ആരെയും കടത്തിവിടില്ലെന്ന് സമരക്കാർ പറഞ്ഞു.
വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്. അതിനിടെ കോർപറേഷൻ ഗേറ്റിനുമുന്നിൽ കസേരകളിടാൻ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞത് സംഘർഷത്തിന് കാരണമായി. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ നേരത്തെ പോലീസ് തല്ലിയതിലും പ്രതിഷേധം ശക്തമാകുകയാണ്.
Leave A Comment