ബ്രഹ്മപുരം: തീ അണയ്ക്കാന്‍ ചെലവഴിച്ചത് 1.14 കോടി
കൊച്ചി: ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം അണയ്ക്കുന്നതിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 1.14 കോടി രൂപ ചെലവായതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി.
തീപിടിത്തം അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതിന് 11 ലക്ഷം രൂപയും മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും ചെലവായതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി മറുപടി നല്‍കിയിരിക്കുന്നത്.
ഹിറ്റാച്ചി, ഫ്ളോട്ടിംഗ് മെഷീന്, പമ്പ് ആന്‍ഡ് മോട്ടോര്‍ എന്നിവയുടെ ഇന്ധന ചെലവ് ഇനത്തിലും ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ്, ഓപ്പറേറ്റന്മാര്ക്കുള്ള പ്രതിഫലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി 90 ലക്ഷം രൂപയുമാണ് ചെലവായത്.
അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് നടത്തിയ മെഡിക്കല്‍ ക്യാമ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനും 11 ലക്ഷം ചെലവഴിച്ചു. മറ്റു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപ ചെലവഴിച്ചതായും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Leave A Comment