ജില്ലാ വാർത്ത

തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് കുടുംബം

തൃശൂർ :തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു. തൃശൂര്‍ സ്വദേശി അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. വിദ്യാര്‍ത്ഥി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് കുടുംബം അഭിപ്രായപ്പെടുന്നത്.

മരിച്ച കുട്ടിയും കുടുംബവും കഴിഞ്ഞദിവസം വാഗമണ്ണില്‍ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. മരിച്ച ഹമദാനെക്കൂടാതെ മറ്റു രണ്ടു കുട്ടികള്‍ക്കും പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്.

Leave A Comment