ആസ്ഥാന മന്ദിരം; ഊരാളുങ്കലിന് കരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ പുനഃപരിശോധിക്കുന്നു
കൊച്ചി : കോർപ്പറേഷൻ ആസ്ഥാന മന്ദിരനിർമാണത്തിൽ വൈദ്യുതീകരണത്തിന്റെ ഭാഗമായുള്ള ഇ.എൽ.വി. (എക്സ്ട്രാ ലോ വോൾട്ടേജ്) സംവിധാനം ഏർപ്പെടുത്തുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയത് പുനഃപരിശോധിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
ഊരാളുങ്കലിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലറായ ഹെൻട്രി ഓസ്റ്റിൻ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് ടെൻഡർ നടപടികൾ പുനഃപരിശോധിക്കാൻ മേയർ എം. അനിൽകുമാർ നിർദേശം നൽകിയത്. ഇതിനായി മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.
ഹെൻട്രി ഓസ്റ്റിനൊപ്പം ഭരണപക്ഷ കൗൺസിലർ ആർ. രതീഷ്, എക്സിക്യുട്ടീവ് എൻജിനീയർ അമ്പിളി എന്നിവരാണ് സമിതിയിലുള്ളത്. ഊരാളുങ്കലിന് കരാർ നൽകിയത് ചട്ടപ്രകാരമാണോ, ഉപകരാർ നൽകാൻ വ്യവസ്ഥയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിക്കുക.
Leave A Comment