വാഹനത്തിനു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു
തൃശൂർ: പുഴയ്ക്കൽ പാടത്തിനു സമീപം ഓടിക്കൊണ്ടിരുന്ന വേസ്റ്റ് വാട്ടർ വണ്ടിക്കു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു. വാഹനത്തിലുണ്ടായിരുന്ന ജോജി, സത്യ, സുരേഷ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്നു കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തൃശൂരിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്. ഷാനവാസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർ ഓഫീസർമാരായ പി.കെ. പ്രജീഷ്, കെ. ശിവദാസൻ, വി. രമേശ്, ബിനോദ് നെൽസൺ, ഹോം ഗാർഡ് ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Leave A Comment