ചിത്രങ്ങൾ മോർഫ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്യുന്ന സംഘം സജീവമെന്ന്
ആലങ്ങാട്: മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചു സ്ത്രീകളെയും കുട്ടികളെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം ആലങ്ങാട് നീറിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി നാട്ടുകാർ. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം നീറിക്കോട് മേഖലയിലെ ഒരു യുവാവിന്റെ മൊബൈൽ ഉൾപ്പെടെ പരിശോധിച്ചു.
പ്രദേശത്തെ പലരുടെയും ചിത്രങ്ങളും ഫോൺ നമ്പറും കൈക്കലാക്കിയ ശേഷം പണം തട്ടുന്ന സംഘത്തിനു കൈമാറിയതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ആലുവ ഡിവൈഎസ്പി അറിയിച്ചു.
Leave A Comment