എറണാകുളം അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം 7-ന്
കൊച്ചി : അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും ചേർന്ന് വിശ്വാസ സംരക്ഷണ മഹാസംഗമം നടത്തുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നിലനിർത്തുക, ഭൂമി ഇടപാടിലെ വത്തിക്കാൻ നിർദേശം നടപ്പിലാക്കുക, സിനഡ് മെത്രാൻമാർ വിശ്വാസികളെ കേൾക്കുക, മാർ ആന്റണി കരിയിലിന് നീതി ലഭ്യമാക്കുക എന്നിവ ഉന്നയിച്ചാണ് സംഗമം.
ഓഗസ്റ്റ് ഏഴിന് വൈകീട്ട് മൂന്നിന് കലൂർ സ്റ്റേഡിയത്തിലാണ് സംഗമം. എറണാകുളം റിന്യൂവൽ സെന്ററിൽ ചേർന്ന അതിരൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ 501 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. മഹാസംഗമ കമ്മിറ്റിയുടെ ജനറൽ കൺവീനറായി ഷിജോ കരുമത്തിയെയും ജോയിന്റ് കൺവീനർമാരായി തങ്കച്ചൻ പേരയിൽ, ജോസഫ് ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു
Leave A Comment