നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി
കൈപ്പമംഗലം :കാളമുറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കോതകുളം വലിയകത്ത് ജലീൽ ഷൗക്കത്തലി, തമിഴ്നാട് കാശിലിംഗം,
കടലൂർ, മണി എന്നിവരെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പിടിയിലായ ജലീൽ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വിൽപന നടത്തുന്ന ആളാണ്.
ഇയാളുടെ പേരിൽ ഇതിന് മുൻപ് കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി 10ൽ പരം കേസുകൾ നിലവിലുണ്ട്. വലപ്പാട് പോലിസ് സ്റ്റേഷൻ റൗഡിയാണ് പിടിയിലായ ജലീൽ. കർണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്തമായി കൊണ്ടുവരുന്നതെന്ന് കണ്ടെത്തി.പ്രതികളെ പിടി കൂടിയ സംഘത്തില്‍
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുബീഷ് മോൻ, എസ് ഐ കൃഷ്ണാ പ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ സുനിൽ , തൃശ്ശൂർ റൂറൽ ഡാന്സാഫ് ടീമും ഉണ്ടായിരുന്നു.
Leave A Comment